വീണ്ടും തടഞ്ഞുവെച്ചു; വീട്ടു തടങ്കലിലെന്ന് മെഹബൂബ മുഫ്തി

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവച്ചതായി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള്‍ ഇല്‍തിജയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മുഫ്തിയുടെ അടുത്ത അനുയായി ആയ വഹീദ് റഹ്മാന്‍ പാരയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വഹീദിനെ എന്‍ഐഎ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. പിഡിപിയുടെ യുവജനവിഭാഗം പ്രസിഡന്റ് കൂടിയായ വഹീദിന്റെ പുല്‍വാമയിലെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ രണ്ടു ദിവസമായി ശ്രമിക്കുകയാണെന്നു മുഫ്തി പറഞ്ഞു.

ബിജെപി മന്ത്രിമാര്‍ക്കും അവരുടെ കളിപ്പാവകള്‍ക്കും ജമ്മു കശ്മീരിന്റെ മുക്കിനും മൂലയിലും വരെ പോകാം. സുരക്ഷ പ്രശ്‌നം എന്റെ കാര്യത്തില്‍ മാത്രമാണ്. വഹീദിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നു സമാധാനിപ്പിക്കാന്‍ പോലും തന്നെ അനുവദിക്കുന്നില്ലെന്നും മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

Top