again blak money ride in muthaga

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മുത്തങ്ങയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. മതിയായ രേഖകളില്ലാത്ത 90 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് വകുപ്പാണ് പരിശോധന നടത്തിയത്.

ഞായറാഴ്ചയും മുത്തങ്ങയില്‍ നിന്ന് കോടികളുടെ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. മൈസൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്നു കോടി 20 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

Top