Again bird flu confirmed Alappuzha

കുട്ടനാട്: കര്‍ഷകരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ച് ആലപ്പുഴയില്‍ മൂന്ന് സ്ഥലത്ത് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. നെടുമുടി, ചെന്നിത്തല, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളിലെ താറാവുകളിലെ സാമ്പിളുകളുടെ ഫലമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

അതേസമയം ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച കൊന്ന് കത്തിച്ച താറാവുകളുടെ എണ്ണം 40000 കവിഞ്ഞു. നിരീക്ഷണം ശക്തമാക്കാന്‍ മൃഗസംരക്ഷണ വകുപ്പിലെ ആറ് ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയിട്ടുണ്ട്.

പുതിയ സ്ഥലങ്ങളില്‍ കൂടി പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്താനാണ് തീരുമാനം.

Top