again 2 mps with paneer camp

ചെന്നൈ: മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള അധികാര വടംവലിയില്‍ പനീര്‍ശെല്‍വം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു.

രാവിലെ പനീര്‍ ക്യാമ്പിലെത്തിയ നാലു എം പിമാര്‍ക്കു പുറമെ രണ്ട് എം പിമാര്‍ കൂടി പരസ്യപിന്തുണയുമായെത്തി. വില്ലുപുരം എം പി രാജേന്ദ്രന്‍ രാജ്യസഭാ അംഗം ലക്ഷ്മണനുമാണ് പിന്തുണയുമായെത്തിയത്.

എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. പനീര്‍ ക്യാമ്പിലേക്ക് കൂടുതല്‍ എംഎല്‍എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് വീണ്ടും എംഎല്‍എമാരെ കാണാന്‍ ശശികല എത്തിയത്.

അതേസമയം കൂവത്തൂരിലെ റിസോര്‍ട്ടിനുസമീപം മാധ്യമപ്രവര്‍ത്തകരെ എഐഎഡിഎംകെ എംഎല്‍എമാര്‍ തടഞ്ഞു.

എംഎല്‍എമാരെ കാണാന്‍ പനീര്‍ശെല്‍വവും കൂവത്തൂരിലെ റിസോര്‍ട്ടിലെത്തുമാണ് സൂചന. പനീര്‍ശെല്‍വമെത്തിയാല്‍ തടയുമെന്നാണ് എംഎല്‍എമാര്‍ പറയുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ശശികല പക്ഷത്തെ എംഎല്‍എമാര്‍ വ്യക്തമാക്കി. എവിടെ വേണമെങ്കിലും ഹാജറാകാന്‍ തയ്യാറാണ്. ഗവര്‍ണര്‍ ക്ഷണിക്കാത്തതില്‍ ഗൂഡലക്ഷമുണ്ട്. ഗവര്‍ണറോ രാഷ്ട്രപതിയോ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍ പെരുമ്പള്ളൂര്‍ എംപി ആര്‍ പി മരുതുരാജ, തിരുവണ്ണാമലൈ എംപി ആര്‍.വനറോജ എന്നിവരാണ് ശശികല പക്ഷത്തുനിന്ന് ഇന്ന് പനീര്‍ശെല്‍വത്തിനൊപ്പമെത്തിയത്.

ഇതോടെ ശശികല പക്ഷത്തുനിന്ന് പത്തു എംപിമാര്‍ ഒപിഎസ് പക്ഷത്തെത്തി.

Top