ദിനങ്ങളെണ്ണി കാത്തിരിപ്പോടെ അമ്മയാകാനൊരുങ്ങി പേളി മാണി

ങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും. കഴിഞ്ഞിടെയാണ് പേളി ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നത്. സന്തോഷ വാർത്തയറിഞ്ഞ് താരങ്ങളടക്കം നിരവധി പേർ താരദമ്പതികൾക്ക് ആശംസകളുമായി എത്തിയിരുന്നു.

ഇന്നിപ്പോൾ പേളി തന്റെ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഗർഭിണിയായ ചിത്രത്തോടൊപ്പം ‘തന്റെ ഉള്ളിലെ ജീവന്റെ വളർച്ചക്കായി ആകാംഷയോടെ കാത്തിരിക്കുന്നു ‘പതിനാല് ആഴ്ചകൾ കഴിഞ്ഞു  എന്ന മധുരമുള്ള വാക്കുകളും പേളി കുറിച്ചിട്ടുണ്ട്.

ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും.

Top