ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി

ഇടുക്കി: രാജമല പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട മറ്റ് ലയങ്ങളിലുള്ളവരുമായി ഗവര്‍ണറും മുഖ്യമന്ത്രിയും സംസാരിച്ചു. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തു നിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്നാര്‍ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, മന്ത്രി എംഎം മണി, മന്ത്രി ടിപി രാമകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, എസ്. രാജേന്ദ്രന്‍ എംഎല്‍എ, ഇഎസ് ബിജിമോള്‍ എംഎല്‍എ, ഡിജിപി ലോക് നാഥ് ബഹ്‌റ, ദക്ഷിണമേഖല റേഞ്ച് ഐജി ഹര്‍ഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗര്‍വാള്‍, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, എസ്പി ആര്‍ കറുപ്പസ്വാമി എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്നാര്‍ ടി കൗണ്ടിയില്‍ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി തൊഴിലാളികളെ കാണും.

Top