‘വിമാന’ത്തിന് ശേഷം പ്രദീപ് എം നായര്‍ ഒരുക്കുന്ന ‘മീറ്റര്‍ ഗേജ് 1904’ലും പൃഥ്വിരാജ്

Prithviraj

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ ഒരുക്കുന്ന ‘വിമാനം’ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

വിമാനത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു.

‘മീറ്റര്‍ ഗേജ് 1904’ എന്നാണ് പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേര്.

കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് നിര്‍മ്മാണത്തിനിടെയുള്ള ചില യഥാര്‍ഥ സംഭവങ്ങളുടെ സിനിമാവിഷ്‌കാരമായിരിക്കും മീറ്റര്‍ ഗേജ് 1904 എന്ന് സംവിധായകന്‍ പറഞ്ഞു.

എഞ്ചിനീയര്‍ കുരുവിള എന്ന കഥാപാത്രമായാണ്‌ പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.

Top