വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം

ചെന്നൈ: ദളപതി വിജയ്ക്ക് പിന്നാലെ നടന്‍ വിശാലും രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ തന്നെയെന്ന് സൂചന പുറത്തുവരുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017ല്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വിശാല്‍ പത്രിക നല്‍കിയെങ്കിലും തള്ളിപ്പോയിരുന്നു.

രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് സൂചിപ്പിച്ച് വിശാല്‍ രംഗത്തെത്തി. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ മടിക്കില്ലെന്ന പരാമര്‍ശവുമായി വിശാല്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. സവിശേഷമായ തീരുമാനത്തിന് നിര്‍ബന്ധിതനായാല്‍ മടിക്കില്ല. ആരാധക കൂട്ടായ്മയിലൂടെയുള്ള ജനസേവനം തുടരുമെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടം ലക്ഷ്യം വച്ചല്ലെന്നും വിശാല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Top