ലൈംഗികവിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ രണ്ടുവർഷത്തിനുശേഷം

തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്താൻ രണ്ടുവർഷംകൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

പുതിയ പാഠപുസ്തകത്തിൽമാത്രമേ ഇത് ഉൾപ്പെടുത്താനാകൂ. പുതിയ പാഠ്യപദ്ധതിയും പുസ്തകവും തയ്യാറാക്കാൻ രണ്ടുവർഷമെങ്കിലും വേണം. പാഠ്യപദ്ധതിയിൽ ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. നിലവിൽ അത് കുട്ടികളെ പഠിപ്പിക്കാത്തതിന്റെ പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ലിംഗവിവേചനരഹിത സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, അത് അടിച്ചേൽപ്പിക്കാനാവില്ല. സ്കൂൾ പി.ടി.എ.യുടെയടക്കം നിലപാട് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Top