രണ്ട് വർഷങ്ങൾക്കുശേഷം, അനൂപ് മേനോന്റെ ‘കിംഗ് ഫിഷ്’ സെപ്റ്റംബറിൽ എത്തും

നൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനൊപ്പം ലംവിധായകൻ രഞ്ജിത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലർ പുറത്തിറങ്ങി രണ്ട് വർഷത്തിനിപ്പുറം ചിത്രത്തിന്റെ റിലീസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഈ വർഷം സെപ്റ്റംബർ 16നാകും ഏറെ സസ്പെൻസുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ‘കിംഗ് ഫിഷ്’ പ്രേക്ഷകർക്ക് മുന്നിലെത്തുക. രഞ്ജിത്തും അനൂപ് മേനോനും ഒരുമിച്ച് സൈക്കിളിൽ പോകുന്ന ഒരു പോസ്റ്ററും റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും അനൂപ് മേനോൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് നിര്‍മ്മാണം. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മഹാദേവന്‍ തമ്പി. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍. അസോസിയേറ്റ് ഡയറക്ടര്‍ വരുണ്‍ ജി പണിക്കര്‍.

Top