After trashing the UN, Trump has a ‘very positive’ talk with UN Secretary-General Guterres

ജനീവ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയുടെ പുതിയ തലവന്‍ അന്റോണിയോ ഗുട്ടെറസുമായി ചര്‍ച്ച നടത്തി.

ഗുട്ടെറസുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയെന്ന വിവരം യുഎന്‍ വക്താവ് ഫര്‍ഹാന്‍ ഹഖാണ് പുറത്തു വിട്ടത്.

ഇരുവരും തമ്മിലുള്ള സംഭാഷണം ഏറെ നേരം നീണ്ടു നിന്നുവെന്നും അമേരിക്കയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു സംഭാഷണം ഏറെ സഹായകരമാകുമെന്നും ഹഖ് വ്യക്തമാക്കി.

എന്നാല്‍ സംഭാഷണത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയാറായില്ല.

ജനുവരി ഒന്നിനാണ് ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭാ തലവനായി ചുമതലയേറ്റത്.

Top