ടൊയോട്ടക്ക് പിന്നാലെ ടാറ്റയും കാറുകൾക്ക് വില വർധിപ്പിച്ചു

ഇന്ത്യയിൽ മിക്ക കാർ നിർമാതാക്കളും കാറുകളുടെ വില വർധിപ്പിക്കാനുള്ള ആലോചനയിലാണ്. കഴിഞ്ഞയാഴ്ചയാണ് ടൊയോട്ട അവരുടെ ചില മോഡലുകളുടെ വില വർധിപ്പിച്ചത്. അതിന് പിന്നാലെ ഇന്ത്യൻ ബ്രാൻഡായ ടാറ്റയും ഇപ്പോൾ എല്ലാ മോഡലുകളുടെയും വില വർധിപ്പിച്ചിരിക്കുകയാണ്. നിലവിലെ വിലയുടെ 0.55 ശതമാനമാണ് എല്ലാ മോഡലുകൾക്കും ടാറ്റ വില വർധിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുതൽ വില വർധന നിലവിൽ വന്നതായി കമ്പനി വ്യക്തമാക്കി. വർധിച്ചു വരുന്ന ഉത്പാദന ചെലവാണ് വാഹന നിർമാണ കമ്പനികളെ വില കൂട്ടാൻ നിർബന്ധിതരാക്കുന്നത്. വാഹനത്തിന്റെ വില കൂടുമ്പോൾ നികുതിയിലൂടെ സർക്കാരിന് ലഭിക്കുന്ന തുകയും വർധിക്കും. ടൊയോട്ട അവരുടെ ഏറ്റവും പ്രിയങ്കരമായ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെയും എസ്.യു.വിയായ ഫോർച്യൂണറിന്റെ വിലയുമാണിപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

 

Top