100 പേരുമായി പിറന്നാള്‍ ആഘോഷം; ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; ആശങ്ക !

ഹൈദരാബാദ്: കോവിഡ് ബാധിച്ച് പ്രമുഖ ജ്വല്ലറി ഉടമ മരിച്ചതോടെ ഹൈദരാബാദില്‍ കോവിഡ് ആശങ്ക വര്‍ധിച്ചു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജ്വല്ലറി ഉടമയുടെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിയില്‍ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.

ഹിമായത്‌നഗറിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച മറ്റൊരു ജ്വല്ലറി ഉടമയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹവും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവിടെ നിന്നാകാം അസുഖം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.

രണ്ട് മരണവാര്‍ത്തയും പ്രചരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കായി സ്വകാര്യലാബുകളിലെത്തിയതായാണ് വിവരം.

Top