ശസ്ത്രക്രിയക്ക് ശേഷം പ്രഭാസ് നാട്ടിലെത്തി, വരവേറ്റ് ആരാധകര്‍

തെന്നിന്ത്യയില്‍ നിന്ന് പാന്‍ ഇന്ത്യനായി ലോക റെക്കോര്‍ഡിന്റെ ഭാഗമായി മാറിയ നടനാണ് പ്രഭാസ്. പ്രഭാസ് എന്ന നടനെ അടയാളപ്പെടുത്തിയതാകട്ടെ ‘ബാഹുബലി’ എന്ന ബ്രഹ്‌മാണ്ഡ ചിത്രവും. എസ് എസ് രാജമൗലിയുടെ ഓള്‍ ടൈം ഹിറ്റാണ് ബാഹുബലി സീരീസ്. എന്നാല്‍ സിനിമയ്ക്ക് ശേഷം പ്രഭാസിനുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ നടനെ അസ്വസ്ഥനാക്കിയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ആകാരത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ പ്രഭാസ് നടത്തിയ മാറ്റം പിന്നീട് താരത്തെ തളര്‍ത്തി.

പ്രൊഫഷണല്‍ തിരക്ക് കാരണം ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും നില്‍ക്കാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. ശസ്ത്രക്രിയ മാത്രമാണ് ഇനിയുള്ള പരിഹാരമെന്നും വേദന മുന്നോട്ടുള്ള തന്റെ പ്രയാണത്തെ ബാധിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴുമാണ് ചികിത്സക്ക് വിധേയനായത്. യൂറോപ്പിലെ ചികിത്സയ്ക്ക് ശേഷം 15 ദിവസത്തില്‍ തിരിച്ചെത്താനിരുന്ന അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരു മാസം വിശ്രമം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

കാല്‍മുട്ടുകളിലെ വേദനയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രശ്‌നം. ഇപ്പോള്‍ അതിനായുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍. വര്‍ഷങ്ങള്‍ നീണ്ട വേദനയ്ക്ക് ഇപ്പോഴാണ് യൂറോപ്പില്‍ പോയി താരം ശസ്ത്രക്രിയ നടത്തിയത്. ഈ വേദനയില്‍ നിരവധി സിനിമകളും അദ്ദേഹം പൂര്‍ത്തിയാക്കി.

 

Top