വിജയത്തിന് പിന്നാലെ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിന്

നുഷ്‌ക ഷെട്ടി നായികയായ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ചിത്രം നെറ്റ്ഫ്‌ലിക്‌സിന്. ഒക്ടോബര്‍ അഞ്ചിന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് തുടങ്ങും. മഹേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായ് എത്തിയത് നവീന്‍ പൊലിഷെട്ടിയായിരുന്നു. അനുഷ്‌ക ഷെട്ടി നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രം എന്നതായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ ആകര്‍ഷണവും.

ജവാന്റെ കുതിപ്പിലും അനുഷ്‌കയുടേതായി എത്തിയ ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി 50 കോടി ക്ലബില്‍ എത്തിയിരുന്നു. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ വിജയം അനുഷ്‌ക ഷെട്ടിക്ക് മികച്ച തിരിച്ചുവരവും നവീന്‍ പൊലിഷെട്ടിക്ക് വന്‍ അവസരങ്ങളും ലഭിക്കാന്‍ ഇടയാകുമെന്നാണ് എന്നാണ് ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. യുവി ക്രിയേഷന്‍്‌സ് നിര്‍മാണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ്. സംഗീതം രാധനാണ് നിര്‍വഹിച്ചത്.

Top