മഹാനടിയ്ക്കു ശേഷം ദുല്‍ഖറിന്റെ അടുത്ത തെലുങ്ക് ചിത്രം ഒരുങ്ങുന്നു

dulquer-salman

തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമായ മഹാനടിയ്ക്കു ശേഷം മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കടേഷിനൊപ്പമായിരിക്കും ദുല്‍ഖര്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുക.

ഹിന്ദി ചിത്രം സോയ ഫാക്ടറിന്റെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍. സോനം കപൂറാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥ, തമിഴില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍, വാന്‍ എന്നിവയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top