പറവയ്ക്ക് ശേഷം സൗബിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ഫഹദ് തന്നെ

ഭിനയം മാത്രമല്ല സംവിധാനവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സൗബിന്‍ സാഹിര്‍.

സൗബിന്‍ സംവിധാനം ചെയ്ത പറവ തിയേറ്ററുകളില്‍ മികച്ച വിജയത്തോടെ മുന്നേറുകയാണ്.

ആദ്യ ചിത്രത്തില്‍ ദുല്‍ഖറാണ് നായകനായതെങ്കില്‍ സൗബിന്റെ രണ്ടാം ചിത്രത്തില്‍ ഫഹദായിരിക്കും നായകന്‍ എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സൗബിന്‍, ഫഹദിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണെന്നും, ആഷിഖ് അബുവാണ് ചിത്രം നിര്‍മ്മിക്കുകയെന്നുമാണ് പുതിയ വാര്‍ത്തകള്‍

കോമഡിയ്ക്ക് പ്രാധാന്യമുള്ള ഫാന്റസി ചിത്രത്തില്‍ ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിലെത്തും.

എന്തായാലും സൗബിന്റെ ഫഹദ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍.

Top