കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം അടുത്തമാസം 15 ന് തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടി തന്റെ എഫ് ബി പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതില്‍ പ്രധാനമാണ്്. തുടരെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകര്‍ പ്രതീക്ഷയിലാണ്. സിനിമയുടെ ടീസര്‍ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ടീസര്‍. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസര്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്.

‘ഭൂതകാല’ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തില്‍ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

Top