ഇന്ത്യ ചൈന സംഘർഷത്തിന് പിന്നാലെ അതിർത്തിയിൽ അതീവ ജാഗ്രത

ഡൽഹി: ഇന്ത്യ ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അരുണാചൽ പ്രദേശ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് ജാഗ്രത വർധിപ്പിച്ചത്.അതേസമയം തവാങ് മേഖലയിൽ സംഘർഷത്തിന് എത്തിയ ചൈനീസ് സൈന്യത്തിന്റെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്.ആണികൾ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.സംഘർഷം നടന്നത് 9ന് രാവിലെയോടെയാണെന്നും സംഘർഷത്തിനിടെ കല്ലേറ് ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. പതിനഞ്ചിലധികം ചൈനീസ് പട്ടാളക്കാർക്ക് പരിക്കേറ്റെന്ന് സൂചന ഉണ്ട്

അരുണാചലിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം കോൺഗ്രസ് ഇന്ന് പാർലമെൻറിൽ ഉന്നയിക്കും. വിഷയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ ചർച്ച ആവശ്യപ്പെട്ടേക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപിയുടെ പാർലമെൻററി പാർട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തേക്കും.

Top