ഇടവേളയ്ക്കു ശേഷം ഗൂഗിള്‍, ആമസോണ്‍, സ്‌നാപ് തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

ത്സവകാലം അവസാനിക്കുന്നതോടെ വിവിധ വിഭാഗങ്ങളിലെ ജോലിക്കാരെ പിരിച്ചിവിടാന്‍ ഒരുങ്ങുകയാണ് ഗൂഗിളും, ആമസോണും, സ്‌നാപും. ഉല്‍പ്പന്ന മാനേജ്മെന്റ്, ഉപഭോക്തൃ സേവനങ്ങള്‍, എഞ്ചിനീയറിങ് എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് ഏറ്റവും പുതിയ പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. ‘ആമസോണ്‍ മ്യൂസിക് ടീമില്‍ നിന്നും ചില റോളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. മ്യൂസിക് വിഭാഗത്തില്‍ നിക്ഷേപം തുടരും’. ഇങ്ങനെയായിരുന്നു ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്.

തങ്ങളുടെ മ്യൂസിക് ശാഖയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം കഴിഞ്ഞ ദിവസമായിരുന്നു ആമസോണ്‍ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ, ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്ന വിഭാഗത്തില്‍ നിന്ന് ജോലിക്കാരെ പിരിച്ചുവിടുന്നതായി ഗൂഗിളും അറിയിച്ചു. അതേസമയം, പ്രൊഡക്ട് മാനേജ്മെന്റിലെ ജീവനക്കാരെയാണ് സ്നാപ് പിരിച്ചുവിടുന്നത്. അമേരിക്കന്‍ വെബ്സൈറ്റായ സിലോയും ജോലിക്കാരെ പിരിച്ചുവിടാന്‍ പോവുകയാണ്.

ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടന്‍ ബാധിക്കുമെന്നതിനാല്‍ ഇത് ആഗോളതലത്തില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, എന്തിനാണ് തങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന ചോദ്യത്തിന് കമ്പനികള്‍ അവ്യക്തമായ മറുപടികളാണ് നല്‍കിയത് എന്ന റിപ്പോര്‍ട്ടുമുണ്ട്. നൂറുപേരുള്ള ടീമിലെ കുറച്ചുപേരെ മാത്രമാണ് പിരിച്ചുവിടല്‍ ബാധിച്ചതെന്ന് ഗൂഗിള്‍ വക്താവ് ഫ്‌ലാവിയ സെക്ലെസിനെ ഉദ്ധരിച്ച് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top