പ്രളയഭീതിക്ക് പിന്നാലെ ഉത്തരാഖണ്ഡില്‍ മുതലപ്പേടിയും; ഇതിനകം പിടികൂടിയത് 12ഓളം മുതലകളെ

ഡെറാഡൂണ്‍: പ്രളയഭീതിക്ക് പിന്നാലെ ഉത്തരാഖണ്ഡില്‍ മുതലപ്പേടി. വെള്ളപ്പൊക്കത്തില്‍ ജനവാസകേന്ദ്രത്തിലെത്തിയ മുതലകള്‍ ആളുകളില്‍ ഭീതി വിതയ്ക്കുകയാണ്. ഗംഗയില്‍ നിന്നാണ് മുതലകള്‍ എത്തിയത്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12ഓളം മുതലകളെ പിടികൂടിയെന്ന് അധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ ലക്സര്‍, ഖാന്‍പൂര്‍ പ്രദേശങ്ങളിലാണ് മുതലകളുടെ സൈ്വര്യവിഹാരം. ഇവിടങ്ങളില്‍ മുതലകളെ പിടികൂടുന്നതിനായി 25 പേരെ നിയമിച്ചിട്ടിട്ടുണ്ട്. ഏത് സമയത്തും ഇവരുടെ സേവനം ലഭിക്കുമെന്ന് വനം വകുപ്പ് പറയുന്നു. കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയിലാണ് ഗംഗയിലെ ജലനിരപ്പുയര്‍ന്നത്.

Top