ആദ്യ പരാജയ ചർച്ചക്ക് പിന്നാലെ കർഷക സംഘടന നേതാക്കൾ ഇന്ന് വീണ്ടും കേന്ദ്രമായി ചർച്ച നടത്തും

ൽഹി : കര്‍ഷക സമരത്തിൽ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടന നേതാക്കളുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഇന്ന് നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ഇന്നും ചര്‍ച്ച നടക്കുക. കാര്‍ഷിക നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് ഇന്നലെ കരട് സമര്‍പ്പിച്ചിരുന്നു.

താങ്ങുവിലയില്‍ മാത്രം ഉറപ്പ് ലഭിച്ചാല്‍ പോരെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.പരാതികള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംഘടനകള്‍ കഴിഞ്ഞതവണ തള്ളിയിരുന്നു. രാവിലെ ഒന്‍പതരയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും.

Top