രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏഴ് വര്‍ഷത്തിന് ശേഷം ഫൈനലില്‍ കടന്ന് തമിഴ്‌നാട്

സേലം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏഴ് വര്‍ഷത്തിന് ശേഷം ഫൈനലില്‍ കടന്ന് തമിഴ്‌നാട്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെയാണ് തമിഴ്‌നാടിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പഞ്ചാബിനെതിരെ 71 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് ബാക്കിയാക്കി തമിഴ്‌നാട് മറികടന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ പഞ്ചാബ് 231 റണ്‍സ് നേടി. ഇതോടെ തമിഴ്‌നാടിന് ലക്ഷ്യം 71 റണ്‍സായി. ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ തമിഴ്‌നാട് ലക്ഷ്യത്തിലെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ആദ്യ ഇന്നിംഗ്‌സില്‍ 435 റണ്‍സ് നേടിയിരുന്നു. ബാബ ഇന്ദ്രജിത്തിന്റെ 187 റണ്‍സാണ് തമിഴ്‌നാടിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. ഒന്നാം ഇന്നിംഗ്‌സില്‍ പഞ്ചാബിന് 274 റണ്‍സ് നേടാനെ സാധിച്ചുള്ളു. 12 റണ്‍സിന്റെ കുറവില്‍ പഞ്ചാബിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നു.

Top