After sentencing death to Kulbhushan Jadhav, Nawaz Sharif says ‘Pakistan a peace loving country’

ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അയല്‍രാജ്യവുമായി നല്ല ബന്ധം പുലര്‍ത്തുകയാണ് ഇസ്ലാമാബാദിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണമാണ് തങ്ങള്‍ കാംക്ഷിക്കുന്നത്, യുദ്ധത്തിനോട് താല്‍പര്യമില്ല. ഇന്ത്യയുമായി സൗഹൃദം തുടരാന്‍ പാക്കിസ്ഥാന് മടിയില്ലെന്നും ഷെരീഫ് അറിയിച്ചു. ഏതുതരം ഭീഷണിയേയും എതിര്‍ക്കാര്‍ പാക്കിസ്ഥാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാര വൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച് പാക് കോടതി മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെതിരെ വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഷെരീഫിന്റെ പ്രസ്താവന. കുല്‍ഭൂഷണിന്റെ വധശിക്ഷ വിധിയില്‍ പാക്ക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചിരുന്നു.

നേരത്തെ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായി കാണുമെന്ന് ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top