എല്ലാം തുറന്നു പറഞ്ഞ് ഒടുവിൽ പ്രതിഭ എം.എൽ.എ

തെരഞ്ഞെടുപ്പിൽ തനിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയതിൽ, ബാലസംഘം കൂട്ടുകാർ കുടുക്കപ്പൊട്ടിച്ച പണവുമുണ്ടെന്ന് കായംകുളത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി പ്രതിഭ. അതിൽ അഭിമാനം തോന്നുന്നുണ്ട്.കായംകുളത്ത് മത്സരം മുന്നണികൾ തമ്മിലാണ്. വികസനവും ക്ഷേമ പ്രവർത്തനങ്ങളുമാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം. പ്രതിപക്ഷത്തിന് അതൊന്നും പറയാനില്ലാത്തതു കൊണ്ടാണ് മറ്റു പ്രചരണങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ അത് തിരിച്ചറിയുമെന്നും പ്രതിഭ വ്യക്തമാക്കി. ആലപ്പുഴയിലെ മുഴുവൻ സീറ്റും ഇടതുപക്ഷം തൂത്തുവാരുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എക്സ്പ്രസ്സ് കേരളക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രതിഭ.(വീഡിയോ കാണുക)

Top