സല്‍മാന്‍ ഖാന്റെ ജയില്‍ വാസം; ആശങ്കയിലാകുന്നത് 600 കോടിയുടെ പദ്ധതികള്‍

sallubhai

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന്റെ ജയില്‍ വാസം അഞ്ചു വര്‍ഷം നീണ്ടാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികള്‍.

നിലവില്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമായി മൂന്നു വന്‍ ബജറ്റ് ചിത്രങ്ങളാണ് ഉള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സല്‍മാന്‍ ഖാന് ജാമ്യം ലഭിക്കുമെന്നും അധികദിവസം ജയിലില്‍ കഴിയേണ്ടി വരില്ലെന്നുമാണ് ഏവരുടേയും പ്രതീക്ഷ.

റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘റേസ്-3’ എന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് സല്‍മാന്റെ കേസില്‍ വിധിയുണ്ടായത്. ജൂണില്‍ പുറത്തിറങ്ങേണ്ട ചിത്രമാണിത്. സല്‍മാന്‍ ജയിലിലായാല്‍ അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണപ്രവൃത്തി മുടങ്ങും.അതോടെ, അടുത്ത ഈദ് ആഘോഷസമയത്ത് പുറത്തിറക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താവും.

വന്‍നഷ്ടമാണ് ഇത് വരുത്തിവയ്ക്കുക. സല്‍മാന്‍ ചിത്രങ്ങള്‍ പൊതുവേ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ഈയിടെയായി നടത്തുന്നത്. ‘കിക്ക്-2’, ‘ദബാംഗ്-3’ എന്നീ ചിത്രങ്ങളാണ് ഇതിന്റെ പിറകേ എത്തുന്നത്. എന്നാല്‍, ഇവയുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

Top