സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും നടത്തരുത് ; ചൈന

ബീജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചൈന. സ്ഥിതിഗതികള്‍ വഷളാക്കിയേക്കാവുന്ന ഒരു പ്രവര്‍ത്തനത്തിലും ഒരു കക്ഷിയും ഏര്‍പ്പെടരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

“ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ സ്ഥിഗതികള്‍ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചര്‍ച്ചകളിലുമാണ്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഒരു നടപടിയും ഒരു പാര്‍ട്ടിയും നടത്തരുത്,” -ഷാവോ ലിജിയാന്‍ പറഞ്ഞു.

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍- ചൈനീസ് സൈനികര്‍ തമ്മില്‍ അക്രമാസക്തമായ ഏറ്റുമുട്ടലിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലെ സന്ദര്‍ശിക്കുന്നത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്.

നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ച മോദിയോട് ലഫ്.ജനറല്‍ ഹരീന്ദര്‍ സിങ് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
ചൈനയുമായുള്ള സൈനികതല ചര്‍ച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി.ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരേയും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

Top