പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെവൈസി(ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ)യും തങ്ങളുടെ അധികാര പരിധിയിലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.ബാങ്കിങ് മേഖലയുടെ നിയന്ത്രണം ആര്‍ബിഐക്കാണെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അധികാരമുണ്ട്. സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റും(എഫ്.ഐ.യു) നികുതി വകുപ്പും കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ നീരിക്ഷിച്ചുവരുന്നുണ്ട്.
പരിശോധന നടന്നുവരുന്ന കമ്പനികളില്‍ ഒരു ധനകാര്യ സ്ഥാപനവും വാലറ്റ് സേവന ദാതാവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫിന്‍ടെക് കമ്പനികളിലേറെയും ഉപഭോക്താക്കള്‍ക്കും കടംകൊടുക്കുന്നവര്‍ക്കുമിടയില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഓഡിറ്റിനൊപ്പമാണ് ആര്‍ബിഐയുടെ പരിശോധനയും നടക്കുന്നത്.