വിഭജനത്തോടെ ഇന്ത്യ ഹിന്ദുരാഷ്ട്രമായി; കെലാഷ് വിജയ് വര്‍ഗിയ

ഇൻഡോർ: മതത്തിന്റെ അടിസ്ഥാനത്തിലാണ് 1947ൽ ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി വിഭജിച്ചതെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ചിലരുടെ ആവശ്യത്തോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

‘ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ വിഭജനമുണ്ടായത്. വിഭജനത്തോടെ പാകിസ്ഥാൻ രൂപീകരിക്കപ്പെട്ടു. ശേഷിക്കുന്ന രാജ്യം ഹിന്ദു രാഷ്ട്രമായി’- വിജയ് വാർഗിയ പറഞ്ഞു.

ഭോപ്പാലിൽ താമസിക്കുന്ന തന്റെ മുസ്ലീം സുഹൃത്ത് എല്ലാ ദിവസവും ഹനുമാൻ ചാലിസ പാരായണം ചെയ്യാറുണ്ടെന്നും ശിവക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും വിജയ് വാർഗിയ പറഞ്ഞു. എങ്ങനെയാണ് ഇതിന് പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ തന്റെ കുടുംബത്തിന്റെ ചരിത്രം വായിച്ചപ്പോൾ തന്റെ പൂർവ്വികർ രാജസ്ഥാനിലെ രജപുത്രരാണെന്നും അദ്ദേഹത്തിന്റെ ചില ബന്ധുക്കൾ ഇപ്പോഴും രാജസ്ഥാനിലും ഉത്തർപ്രദേശിലും താമസിക്കുന്ന രജപുത്രരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്ന് വിജയ് വർഗീയ പറഞ്ഞു.

യുവാക്കളെ മയക്കുമരുന്നിൽ നിന്ന് അകറ്റാൻ സംസ്ഥനത്ത് ഹനുമാൻ ചാലിസ ക്ലബുകൾ രൂപീകരിക്കുന്ന കാര്യങ്ങൾ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു.

Top