നിവാറിനു പിന്നാലെ തമിഴ്നാടിനെ ഭീതിയിലാക്കി ബുറേവി

മിഴ്നാട് : ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് കന്യാകുമാരിയില്‍ കര തൊടും. അതീവ ജാഗ്രത പുലർത്തി തമിഴ്‌നാട് സർക്കാർ. ബുറേവി ചുഴലിക്കാറ്റ് കന്യാകുമാരിയെ ആയിരിക്കും കാര്യമായി ബാധിക്കുക എന്നാണ് വിലയിരുത്തൽ.

കന്യാകുമാരിക്കും പാമ്പൻ പാലത്തിനുമിടയിൽ ഡിസംബർ നാലിന് ബുറേവി കര തൊടും. ഒരാഴ്ചയ്ക്കിടെ തമിഴ്നാട് തീരത്ത് വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. നവംബർ 26-ന് പുലർച്ചെ പുതുച്ചേരിക്ക് സമീപം കര തൊട്ട നിവാർ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നില്ല.

Top