മുരളീധരന് പിന്നാലെ സ്വപ്നയുടെ ശബ്ദരേഖയെ വിമർശിച്ച് സുരേന്ദ്രനും

തിരുവനന്തപുരം ; വി മുരളീധരനു പിന്നാലെ സ്വപ്നയുടെ ശബ്ദരേഖക്കെതിരെ തുറന്നടിച്ച് കെ സുരേന്ദ്രനും. സ്വപ്ന സുരേഷിന്റേതായി പുറത്തു വന്ന ശബ്ദരേഖ സിപിഎം ഉണ്ടാക്കിയതാണെന്നാണ് സുരേന്ദ്രന്റെ വാദം.
റിമാൻഡിലുള്ള ഒരാൾ എങ്ങനെ ഇങ്ങനെ ശബ്ദരേഖ ഉണ്ടാക്കി. അക്കാര്യം ആലോചിക്കേണ്ടേതാണ്.

മുഖ്യമന്ത്രിയെക്കുറിച്ചാണ് സ്വപ്നയുടെ ആവലാതി. ഇത് സിപിഎം ഉണ്ടാക്കിയതാണ് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ സുരേന്ദ്രൻ എന്നും പറഞ്ഞു.

Top