ചൈനക്ക് ചുട്ട മറുപടി നൽകി അമേരിക്കൻ സേനയുമായി ചേർന്ന് ഇന്ത്യയുടെ യുദ്ധാഭ്യാസം

ന്യൂഡല്‍ഹി: ചൈനയ്ക്ക് മറുപടി നല്‍കാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഇന്ത്യ സംയുക്ത യുദ്ധാഭ്യാസത്തിന്.

സെപ്തംബര്‍ 14 മുതല്‍ 17വരെ ലൂയിസ് മക്‌കോര്‍ഡ് ബേസില്‍ ആയിരിക്കും യുദ്ധാഭ്യാസം നടക്കുക.

അടുത്തയിടെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ അമേരിക്ക, ജപ്പാന്‍ രാജ്യങ്ങളിലെ സൈനികരുമായി ചേര്‍ന്ന് ഇന്ത്യ നടത്തിയ സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസിന് ശേഷം നടക്കുന്ന നിര്‍ണ്ണായക ചുവടുവയ്പ്പാണിത്.

ദോക് ലാമില്‍ ഇന്ത്യയ്ക്ക് നേരെ ചൈന ഏത് നിമിഷവും സൈനിക നടപടിക്ക് മുതിരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് അമേരിക്കയുമായുള്ള യുദ്ധ്യാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

ചൈനയുടെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും പ്രകോപനത്തിന് വന്നാല്‍ ഏറ്റുമുട്ടാന്‍ തയ്യാറാണെന്നുമുള്ള ഇന്ത്യന്‍ നിലപാടിനൊപ്പമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍.

20707587_1986594624909735_1416770255_n

അമേരിക്കയുടെ തന്ത്രപധാന പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സൈനിക ബന്ധം കുറച്ച് കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ നീക്കം.

ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് ഉചിതമായ മറുപടി നല്‍കുക എന്നത് കൂടി ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ മലബാര്‍ നാവികാഭ്യാസം നടത്തിയപ്പോഴും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. പത്ത് ദിവസം നീണ്ടുനിന്നതായിരുന്നു ഈ സൈനികാഭ്യാസം.

1994ല്‍ ഇന്ത്യയും അമേരിക്കയും ബംഗാള്‍ ഉള്‍ക്കടലില്‍ സംയുക്തമായാണ് മലബാര്‍ എക്‌സര്‍സൈസ് ആരംഭിച്ചതെങ്കിലും പിന്നീട് ജപ്പാനും ഇതില്‍ പങ്കാളികളാവുകയായിരുന്നു.

20706545_1986594598243071_1880242381_n

ഗോര്‍ഖാ റൈഫിള്‍സില്‍ നിന്ന് 200ല്‍ പരം ഇന്ത്യന്‍ സൈനികര്‍ ഈ ബറ്റാലിയന്‍ ലെവല്‍ ഫീല്‍ഡ് യുദ്ധ്യാഭ്യാസത്തില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളും അവരുടെ യുദ്ധ ഉപകരണങ്ങള്‍ സംയുക്ത യുദ്ധാഭ്യാസത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇതിലൂടെ രണ്ട് സേനകളും തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കന്‍ സൈന്യം പിന്തുടരുന്ന യുദ്ധനടപടിക്രമങ്ങള്‍ ഇന്ത്യന്‍ സേനയെ സഹായിക്കുമെന്നും സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും ചൈനക്ക് ഒരു ഭീഷണിയായി ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നതിനാലും ഏഷ്യയില്‍ ചൈനയ്ക്ക് മറ്റൊരു പ്രധാന എതിരാളിയായി ജപ്പാന്‍ നിലകൊള്ളുന്നതിനാലും ഈ സംയുക്ത യുദ്ധാഭ്യാസം ചൈനയ്ക്ക് വന്‍ വെല്ലുവിളിയാണ്.

Top