ദേശീയ ടീമില്‍ ഇടംനേടിക്കഴിഞ്ഞാല്‍ പിന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കില്ല:കപില്‍ ദേവ്

ഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാത്ത താരങ്ങളെ വാര്‍ഷിക കരാറില്‍ നിന്നൊഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്ന് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ”ബിസിസിഐ തീരുമാനം ചില താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിന്റെ സംരക്ഷണത്തിന് ഇത്തരം തീരുമാനങ്ങള്‍ അത്യാവശ്യമാണ്.”

ഇന്ത്യന്‍ ടീമില്‍ കളിക്കാതെ ഐപിഎല്ലിനുള്ള ഒരുക്കത്തിലായിരുന്നു ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മാനസിക സമ്മര്‍ദമുണ്ടെന്നു പറഞ്ഞാണ് ഇഷാന്‍ കിഷന്‍ അവധിയെടുത്തത്. ശ്രേയസ് അയ്യര്‍ പുറംവേദനയാണെന്നു പറഞ്ഞ് രഞ്ജി ട്രോഫി കളിക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ താരത്തിനു പ്രശ്‌നങ്ങളില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി റിപ്പോര്‍ട്ട് നല്‍കിയതോടെ ശ്രേയസ് മുംബൈ ടീമിനൊപ്പം ചേര്‍ന്നു.

”പല താരങ്ങളും ദേശീയ ടീമില്‍ ഇടംനേടിക്കഴിഞ്ഞാല്‍ പിന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞുനോക്കില്ല. ഇത്തരം താരങ്ങള്‍ക്കു താക്കീത് നല്‍കാന്‍ ഈ നടപടിയിലൂടെ ബിസിസിഐക്കു സാധിക്കും”- കപില്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിന്റെ പേരില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ കഴിഞ്ഞ ദിവസം വാര്‍ഷിക കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു.

Top