after magadeera kajal act as queen

എട്ട് വര്‍ഷം മുമ്പ് മഗാധീര എന്ന ചിത്രത്തിലെ രാജകുമാരിയെ അവതരിപ്പിച്ച ശേഷം വീണ്ടും കാജല്‍ അഗര്‍വാള്‍ രാജകുമാരിയാകുന്നു. തെലുങ്കു ചിത്രമായ സര്‍ദാര്‍ ഗബ്ബര്‍ സിംഗ് എന്ന ചിത്രത്തിലാണ് കാജല്‍ വീണ്ടും രാജകുമാരിയുടെ വേഷത്തില്‍ എത്തുന്നത്. എന്നാല്‍ മഗധീരയിലെ ഇന്ദു എന്ന കഥാപാത്രത്തെക്കാള്‍ വ്യത്യസ്തമായ വേഷമാണ് പുതിയ ചിത്രത്തില്‍ എന്ന് താരം പറയുന്നു. ചിത്രത്തില്‍ മനോഹരമായ ഇന്ത്യന്‍ വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും കാജല്‍ പറഞ്ഞു. പവന്‍ കല്യാണ്‍ ആണ് ചിത്രത്തിലെ നായകന്‍. 2012 പുറത്തിറങ്ങിയ ഗബ്ബര്‍ സിംഗ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. കെ.എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം പവന്‍ കല്യാണും ശരത് മാരാരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സര്‍ദാര്‍ ഗബ്ബര്‍ സിംഗിലൂടെ കാജലും പവന്‍ കല്യാണും ആദ്യമായാണ് ഒന്നിക്കുന്നത്. ചിത്രത്തില്‍ ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസിട്രിക്കായി കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായില്ലെന്ന് കാജല്‍ പറഞ്ഞു. ഒരു നടനോടൊപ്പം നിരവധി തവണ അഭിനയിച്ചാല്‍ മാത്രമേ അവര്‍ക്കൊപ്പം യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയു എന്നൊന്നുമില്ല. രണ്ടു പേരുടെ പ്രവര്‍ത്തന ശൈലിയും ചിന്താഗതിയും ഒത്തുചേര്‍ന്നാല്‍ ഒരുമിച്ച് ജോലിചെയ്യുന്നത് വളരെ എളുപ്പമായിരിക്കുംകാജല്‍ പറഞ്ഞു.

Top