ലൂസിഫറിനുശേഷം തെലുങ്കിലേക്ക് റീമേക്കിനെത്തുന്നു ‘ഭീഷ്മപർവ്വം’

തെലുങ്ക് സിനിമ ഇന്‍ഡ്രസ്ട്രിയും റീമേക്കുകള്‍ക്ക് പിന്നാലെയാണ്. ‘ജോസഫ്’, ‘ബ്രോ ഡാഡി’, ‘ഹെലന്‍’, ‘കപ്പേള’, ‘അയ്യപ്പനും കോശിയും’ തുടങ്ങി ‘ലൂസിഫറി’ല്‍ എത്തി നില്‍ക്കുകയാണ് റീമേക്കുകള്‍. സിനിമകളുടെ ലിസ്റ്റിലേക്ക് പുതിയൊരു മലയാള സിനിമ കൂടി വരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമിേക്ക് ചെയ്യുന്നുവെന്നാണ് വിവരം.

സൗത്ത് ഇന്ത്യന്‍ സിനിമകളുടെ വിവരങ്ങള്‍ അറിയിക്കുന്ന ട്വിറ്റര്‍ പേജുകളിലൂടെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്. റിപ്പോര്‍ട്ട് പ്രകാരം മൈക്കിളപ്പനായി എത്തുന്നത് ചിരഞ്ജീവിയാണ്. രാം ചരണ്‍ റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ചിത്രം തമിഴ് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അഖില്‍ അക്കിനേനി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 

Top