ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും വെല്ലുവിളി ഉയര്‍ത്തി ‘ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍’ വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള റീട്ടെയില്‍ വ്യാപാരികളെ ഒരുമിപ്പിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ (bharatemarket.in) ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) അറിയിച്ചു.

ഫ്ളിപ്കാര്‍ട്ടിനും ആമസോമണിനും ഫേസ്ബുക്ക് പങ്കാളത്തത്തോടെ പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തിയാണ് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്നിന്റെ വരവ്.

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ സഹകരണത്തോടെ പ്രാദേശിക ചില്ലറ വ്യാപാരികളേയും പലചരക്ക് കടക്കാരെയും ഒരുകുടക്കീഴില്‍ കൊണ്ടുവരാന്‍ സംവിധാനമൊരുക്കുമെന്ന് ഏപ്രില്‍ 24 ന് സിഐഐടി വ്യക്തമാക്കിയിരുന്നു.

വിവിധ സാങ്കേതിക കമ്പനികളുടെ കഴിവുകള്‍ വിപണിയില്‍ സമന്വയിപ്പിച്ച് ലോജിസ്റ്റിക്‌സില്‍ അന്തിമ സേവനങ്ങള്‍ നല്‍കാനാന്‍ ഇത് വഴി സാധിക്കും. മികച്ച സപ്ലൈ ചെയിനും ഉണ്ടാകും. ഇതിനായി വിവിധ കൊറിയര്‍ കമ്പനികളുമായി സഹകരണത്തിലെത്തിക്കഴിഞ്ഞു.

Top