ജപ്പാന് ശേഷം 2018 ജനുവരിയിൽ റഷ്യയിലും റിലീസിനൊരുങ്ങി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി -2

ന്ത്യയിലെ സിനിമാ പ്രേമികളെ ആവേശത്തിലാക്കി എസ്.എസ്.രാജമൗലി എന്ന സംവിധായകന്റെ മികവില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ബാഹുബലി:ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്‍ക്ലൂഷന്‍.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 2017 ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി 2 ജപ്പാന് പിന്നാലെ റഷ്യയിലും റിലീസിനൊരുങ്ങുകയാണ് ഇപ്പോള്‍.

ഡിസംബര്‍ 29നാണ് ജാപ്പനീസ് തിയേറ്ററുകളില്‍ ബാഹുബലി 2 പ്രദര്‍ശിപ്പിക്കുന്നത്. 2018 ജനുവരിയിലാണ് ചിത്രം റഷ്യൻ തീയേറ്ററുകളിൽ എത്തുന്നത്.

ബാഹുബലി 2 നിർമ്മാതാവ് ഷോബു യർലഗഡയാണ് റഷ്യൻ റിലീസിന്റെ വിവരങ്ങൾ ട്വീറ്ററിലൂടെ അറിയിച്ചത്. റഷ്യൻ ഭാഷയിൽ ഡബ്ബ് ചെയ്ത ചിത്രത്തിന്റെ ടീസറും അദ്ദേഹം പങ്കുവെച്ചു.

ബാഹുബലി 2, റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രം, ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ സ്വന്തമാക്കിയിരുന്നു.

പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി, സത്യരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Top