കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കനത്ത മഴയുടെയും കാറ്റിന്റെയും ഫലമായി ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം ഇടുക്കി രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

Top