after fourteen years gauthami comeback to mollywood

നീണ്ട പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതമി മലയാള സിനിമയില്‍ തിരിച്ചെത്തുന്നു.

സംഗീത് ശിവന്‍ നിര്‍മ്മിച്ച് കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ രണ്ടാം രംഗപ്രവേശം.

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനോടൊപ്പം ഗൗതമി അഭിനയിച്ച തെലുങ്കുചിത്രം ‘വിസ്മയം’ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗൗതമി പിന്നീട് വിദ്യാരംഭം, ഡാഡി, ധ്രുവം, ചുക്കാന്‍, ജാക്ക്‌പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Top