After Ennu Ninte Moideen; Prithviraj and Parvathy Acting together again

‘എന്ന് നിന്റെ മൊയ്തീനി’ലെ മൊയ്തീനും കാഞ്ചനമാലയുമായി എത്തിയ പൃഥ്വിരാജ്-പാര്‍വതി ജോടി വീണ്ടും ഒന്നിക്കുന്നു.

കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ ജെ, താര എന്നീ കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിക്കുന്നത്.

‘മൈ സ്റ്റോറി’ എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ അഭിനേതാവുകൂടിയായ ശങ്കര്‍ രാമകൃഷ്ണന്റേതാണ്. നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് സിനിമ പൂര്‍ണ്ണമായും ചിത്രീകരിക്കുന്നത്.

സംഗീതം ഷാന്‍ റഹ്മാന്‍. പൃഥ്വിരാജ് -ജീത്തു ജോസഫ് ടീമിന്റെ ‘ഊഴം’ ഉടന്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്.

Top