after election kerala of violence are planed- kummanam

സുല്‍ത്താന്‍ബത്തേരി: തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

അക്രമം നടന്ന സ്ഥലങ്ങളിലേയ്ക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും, സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷന്‍ കേസടുക്കണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അക്രമത്തിനിരയായവര്‍ക്ക് നഷ്ടം പരിഹാരം നല്‍കാന്‍ ജനക്ഷേമ സര്‍ക്കാര്‍ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നുംഅദ്ദേഹം വയനാട്ടില്‍ പറഞ്ഞു.

പൗരാവകാശങ്ങള്‍ ശവപറമ്പാക്കി മാറ്റിയ സംസ്ഥാനത്താണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതെന്ന് കുമ്മനം അഭിപ്രായപ്പെട്ടിരുന്നു.

ജനങ്ങള്‍ നല്‍കിയ അംഗീകാരം നല്ല രീതിയില്‍ വിനിയോഗിക്കേണ്ട ബാധ്യത ഭരിക്കുന്നവര്‍ക്കുണ്ടെന്നും, യാഥാര്‍ത്ഥ്യബോധത്തോടെയാകണം പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറുന്ന ഇടതു സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് സ്വന്തം നാട്ടുകാരുടെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. പിന്നെ എങ്ങനെ കേരള ജനതയെ ഒന്നാകെ രക്ഷിക്കാനാകുമെന്ന് കുമ്മനം ചോദിച്ചു.

Top