After Drishyam, Mohanlal to star opposite Meena

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയും ഒന്നിക്കുന്നു.

ഒരു പഞ്ചായത്തിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരങ്ങളായ ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയായി വേഷമിടുന്നു.

ദൃശ്യത്തിന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രമാണിത്. ഇതിന് മുമ്പ് ചന്ദ്രോത്സവം, ഉദയനാണ് താരം, നാട്ടുരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, വര്‍ണ്ണപ്പകിട്ട് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.

Top