ബാഹുബലി 2 ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടി ക്ലബിലേക്ക്

ബാഹുബലി 2 ന് പിന്നാലെ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടി ക്ലബില്‍ ഇടംപിടിക്കാനൊരുങ്ങുന്നു.

എസ്എസ് രാജമൗലിയുടെ ചരിത്ര സിനിമ ബാഹുബലി 2 ഇന്ത്യയിലെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ മറികടന്ന് മുന്നേറുമ്പോള്‍ 2016 ഡിസംബറില്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലും ആയിരം കോടി ക്ലബില്‍ ഇടംപിടിക്കുകയാണ്.

ഏപ്രില്‍ 28 ന് പുറത്തിറങ്ങിയ ബാഹുബലി 2, 1000 കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 1300 കോടി രൂപയാണ് ബാഹുബലി ഇതുവരെ നേടിയത്‌.

ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ 190 കോടിയാണ് ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

ആഗോള ബോക്‌സ് ഓഫീസുകളില്‍ നിന്ന് 950 കോടിയാണ് ദംഗല്‍ ഇതുവരെ നേടിയ വരുമാനം.

Top