അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്‌സ് തിരിച്ചെത്തി

ന്യൂയോര്‍ക്ക്: ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം പണിമുടക്ക് അവസാനിപ്പിച്ച് എക്‌സ് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് എക്‌സിന്റെ സേവനം ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും സൈറ്റ് തുറക്കുന്ന ഉപയോക്താക്കളെ ഫീഡിലെ പതിവ് ട്വീറ്റുകള്‍ക്ക് പകരമായി ‘Welcome to your timeline’ എന്നാണ് കാണിച്ചുകൊണ്ടിരുന്നത്. നിമിഷനേരത്തിനുള്ളില്‍ സേവനം പ്രവര്‍ത്തനരഹിതമായി.

ഇതിനു മുമ്പും പല തവണ എക്‌സ് പണിമുടക്കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച്, ജൂലൈ മാസങ്ങളിലും എക്‌സ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമായിരുന്നു. യുകെയിലും യുഎസിലും ജുലൈ മാസം 13000-ല്‍ അധികം മടങ്ങ് ഡൗണായതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്.

70,000-ത്തിലധികം പരാതികളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചതെന്ന് ഔട്ടേജ് ട്രാക്കര്‍ സൈറ്റായ ‘ഡൗണ്‍ഡിറ്റക്ടര്‍’ റിപ്പോര്‍ട്ടുചെയ്തു. സാങ്കേതിക തകരാറിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചില ഉപയോക്താക്കളെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സ് പണിമുടക്കി നിമിഷങ്ങള്‍ക്കകം ‘TwitterDown’ എന്ന ഹാഷ്ടാഗും ട്രെന്റിങ്ങിലെത്തി.

Top