പുതിയ ‘ഇൻ’ സീരിസ് സ്മാർട്ട്ഫോണുകളുമായി മൈക്രോമാക്സ്

പുതിയ രണ്ട് സ്മാർട്ട്‌ ഫോൺ മോഡലുകൾ കൂടി ഇന്ത്യൻ വിപണിയിൽ ഇറക്കാൻ ഒരുങ്ങി മൈക്രോമാക്സ്. ‘ഇൻ’ സീരിസിലെ മോഡലുകളാണ് ഇപ്പോൾ കമ്പനി പുറത്തിറക്കാൻ പോകുന്നത്. അതിന്റെ ഒരു ടീസറും മൈക്രോമാക്സ് പുറത്ത് വിട്ടിട്ടുണ്ട്.

ഏതാണ്ട് ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് മൈക്രോമാക്സ് ഒരു ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. നവംബർ മൂന്നിനായിരിക്കും ഫോണുകൾ എത്തുക.

Top