നീണ്ട ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും ശേഖര്‍ കപൂറും വീണ്ടും ഒന്നിക്കുന്നു

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും ശേഖര്‍ കപൂറും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്.

ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം മിസ്റ്റര്‍ ഇന്ത്യ ആയിരുന്നു. മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തിനായാണോ ചര്‍ച്ച, അതോ മറ്റൊരു സിനിമയോ, താങ്കള്‍ പറയൂ, അനില്‍ എന്നാണ് ശേഖര്‍ കപൂര്‍ കുറിച്ചിരിക്കുന്നത്. മുമ്പെന്നോ നടന്ന സംഭവം പോലെ തോന്നുന്നു. ശേഖറും ഞാനും പുതിയ സിനിമയ്ക്കായുള്ള ചര്‍ച്ചയിലാണ്. മിസ്റ്റര്‍ ഇന്ത്യയിലെ മാജിക് വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്- അനില്‍ കപൂറും കുറിച്ചു.

Top