എതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും

ചൈന : ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾ ഇന്ന് പുനരാരംഭിയ്ക്കും. എതാണ്ട് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് 9-ാം ഘട്ട ചർച്ചകൾ സാധ്യമാകുന്നത്. സംഘർഷം ലഘൂകരിയ്ക്കൽ പിന്മാറ്റം അടക്കമുള്ള വിഷയങ്ങളിൽ നേരത്തെയുണ്ടാക്കിയ ധാരണകൾ പൂർണമായും ഫലപ്രദമായി യാഥാർത്ഥ്യമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.

സാരി ചു നദിയുടെ തീരത്ത് സുബാൻസിരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ ഗ്രാമത്തിൽ ചൈന നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. നിഷേധാത്മക മറുപടിയാണ് ഇക്കാര്യത്തിൽ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരു സേനകളും മേഖലയിൽ സംഘർഷം ലഘൂകരിയ്ക്കാനും നിയന്ത്രണരേഖയ്ക്ക് പിന്നിലേയ്ക്ക് പിന്മാറാനും സമ്മതിച്ചിരുന്നു. ഇക്കാര്യത്തിലും മാസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ഇത് അടക്കമുള്ള വിഷയങ്ങളാകും 9-ാം വട്ട ചർച്ചയിലെ അജണ്ട.ചൈനീസ് മേഖലയായ മോൾഡോ അതിർത്തിയിൽ നടക്കുന്ന ചർച്ച ഇന്ത്യയെ മലയാളിയായ 14 കോർപ്പ്‌സ് കമാണ്ടർ ലഫ്റ്റനന്റ് ജനറൽ പി.ജി.കെ മേനോൻ നയിക്കും. ഇന്ത്യൻ സംഘത്തിൽ ഇത്തവണയും വിദേശകാര്യമന്ത്രാലയ പ്രതിനിധിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Top