പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ പത്ത് ദിനമായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. പത്ത് ദിവസംകൊണ്ട് 920 രൂപയായിരുന്നു കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37800 രൂപയാണ്.

സ്വർണാഭരണ വ്യാപാര മേഖലയിൽ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഉയർന്നു. 25 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വർദ്ധനവുണ്ട്. 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3,900 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ സാധാരണ വെള്ളിക് ഒരു രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Top