എട്ടു വര്‍ഷത്തിനു ശേഷം പുത്തന്‍ കിക്‌സിനെയും കൂട്ടി നിസാന്‍ ഇന്ത്യയിലേക്ക്

kicks

ട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രോസ്ഓവര്‍ തരംഗം മുന്നില്‍ കണ്ട് പുത്തന്‍ കിക്‌സിനെയും കൂട്ടി നിസാന്‍ ഇന്ത്യയിലേക്ക്. 2018 വര്‍ഷാവസാനം കിക്‌സ് ഇന്ത്യന്‍ തീരമണയുമെന്ന് നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജെറോ സൈഗോട്ട് വ്യക്തമാക്കി.

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കാഴ്ചവെക്കാന്‍ പോകുന്നത്. ഇന്ത്യന്‍ വിപണിയില്‍ നിസാന്‍, ഡാറ്റ്‌സന്‍ ബ്രാന്‍ഡുകള്‍ക്ക് ജനകീയ മുഖം നേടിക്കൊടുക്കുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം. രാജ്യാന്തര വിപണികളില്‍ നിസാന്‍ കിക്‌സ് വില്‍പനയിലുണ്ട്.

kicks-2

kicks-2

കിക്‌സിന്റെ ഇന്ത്യന്‍ പതിപ്പു റെനോ ഡസ്റ്ററിന്റെ ആ0 അടിത്തറയാകും ഉപയോഗപ്പെടുത്തുക. മോഡലിന്റെ നിര്‍മ്മാണ ചെലവു ആ0 അടിത്തറ ഗണ്യമായി വെട്ടിക്കുറയ്ക്കും. വിപണിയില്‍ റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ മോഡലുകള്‍ വരുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്. നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കിക്‌സിന് ലഭിക്കും.

കിക്‌സില്‍ ഇടംപിടിക്കുക റെനോ ക്യാപ്ച്ചറില്‍ നിന്നുള്ള എഞ്ചിനുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm torque ഉം ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

അഞ്ചു സ്പീഡാണ് പെട്രോള്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡായിരിക്കും. ഓള്‍ വീല്‍ ഡ്രൈവോട് കൂടിയാണ് രാജ്യാന്തര വിപണികളില്‍ കിക്‌സ് എത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവില്‍ ക്രോസ്ഓവറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുണ്ടാകില്ല.

kicks-1

kicks-1

ചെലവു കുറയ്ക്കല്‍ നടപടിയുടെ ഭാഗമായി ഓള്‍ വീല്‍ ഡ്രൈവ് കിക്‌സിന് നഷ്ടപ്പെടും. നിസാന്റെ പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവിയാണ് കിക്‌സ്. കമ്പനിയുടെ പുതുതലമുറ സിഗ്‌നേച്ചര്‍ ക്രോസ്ഓവര്‍ രൂപകല്‍പനയാണ് പുതിയ കിക്‌സ് പിന്തുടരുന്നതും.

ഇരട്ടനിറം, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, ഭീമന്‍ ടെയില്‍ലാമ്പുകള്‍ എന്നിവ ക്രോസ്ഓവറിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

9.5 മുതല്‍ 14.5 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. അതേസമയം കിക്‌സിന് മുമ്പ് ഡാറ്റ്‌സന്‍ ബ്രാന്‍ഡിന് കീഴില്‍ പുതിയ ഒരു കാറിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Top