5 മാസങ്ങൾക്കുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവുണ്ട്. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലെ മാറ്റം. അഞ്ചുമാസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്.

 

Top